കാർ തട്ടിഓട്ടോയുടെ നിയന്ത്രണം വി ട്ടു ; മറ്റൊരു കാറിടിച്ച്ഓട്ടോഡ്രൈവർ മരിച്ചു .
ആലപ്പുഴ ∙ ദേശീയപാതയിൽ കലവൂർ കൃപാസനത്തിനു
സമീപം കാർ ഓട്ടോയിലി ടിച്ച്ഓട്ടോഡ്രൈവർ മരിച്ചു. ആലപ്പുഴ വലി യമരം സ്വദേശി നിഹാസ് (29) ആണ്
മരിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ
ഡ്രൈവറായ നിഹാസ്റെയിൽവേ സ്റ്റേഷനിൽനിന്നു
യാത്രക്കാരുമായികൃപാസനത്തിലേക്ക്പോയതായിരുന്നു.
ഓട്ടോ വളയ്ക്കുന്നതിനിടെ മറ്റൊരു കാർ തട്ടി നിയന്ത്രണം
വി ട്ടപ്പോൾ പി ന്നാലെയെത്തിയ കാർ ഓട്ടോയിൽ
ഇടിച്ചാണ്അപകടം. ആദ്യം ഓട്ടോയിൽ തട്ടിയ കാർ
നിർത്താതെ പോയി. ഓട്ടോയിലുണ്ടായിരുന്ന മൂന്ന്
സ്ത്രീകൾക്ക്പരിക്കേറ്റു. ഇവരെആലപ്പുഴ ജനറൽ
ആശുപത്രിയിൽ പ്രവേശിപ്പി ച്ചു.