കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു
കോട്ടയം :പാലാ ഐങ്കൊമ്പിൽ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡി സിറ്റിയിലേയ്ക്കു വരികയായിരുന്നു കാർ
അപകടത്തെ തുടർന്നു കാർ റോഡിലേയ്ക്കു മറിയുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മൂന്നു പേരെയും കാറിൽ നന്നും പുറത്തെടുത്തത്്. തുടർന്ന്, പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. രാമപുരം പൊലീസ് സംഭവത്തിൽ കേസെടുത്തു.