പ്രളയക്കെടുതികൾ സന്ദർശിച്ചു എം എൽ എ സന്ദർശിച്ചു
പ്രളയക്കെടുതികൾ സന്ദർശിച്ചു
മുണ്ടക്കയം: നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രളയകെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരിതങ്ങളും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. മുണ്ടക്കയം, വണ്ടൻപതാൽ, അസംബനി, പുഞ്ചവയൽ, കുളമാക്കൽ, കണ്ണിമല, തു മരംപാറ,കൊപ്പം, എരുമേലി, കൊരട്ടി, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ആവശ്യമായ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദ്രുതകർമസേന, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ സുസജ്ജമാക്കുന്നതിനും നിർദ്ദേശം നൽകി.