കോട്ടയത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു

Spread the love

കോട്ടയത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു.

കോട്ടയം :കോട്ടയത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ പടിഞ്ഞാറ് ഭാഗങ്ങളിൽ വെള്ളം പൊങ്ങി തുടങ്ങി.

മീനച്ചിലാറിൻ്റെയും, കൈവഴികളിലൂടെയും ഒഴുകി എത്തുന്ന വെള്ളം പേരൂർ, നീലിമംഗലം, നാഗമ്പടം, താഴത്തങ്ങാടി, തിരുവാർപ്പ്, ഇല്ലിക്കൽ ഭാഗങ്ങളിൽ ജലനിരപ്പുയർത്തുവാൻ കാരണമായിട്ടുണ്ട്.

ഈ ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ ജലം അപകടനിരപ്പിന് മുകളിലാണ് നിലവിലുള്ളത്.തിരക്കേറിയ ഇല്ലിക്കൽ കവലയിൽ വൈകുന്നേരത്തോടെ തന്നെ റോഡിൽ വെള്ളം കയറി. താഴ്ന്ന പ്രദേശത്തെ വീടുകളിലും വെള്ളം കയറിട്ടുണ്ട്. ഈ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കുകയാണ്.

പകൽ കാര്യമായി പെയ്യാതിരുന്ന മഴ സന്ധ്യയോടെ വീണ്ടും ആരംഭിച്ചു. ഇപ്പോഴും മഴ തുടരുകയാണ്.എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു.തീക്കോയിയിലും, ചെറിപ്പാടും ജലനിരപ്പ് താഴുന്നു.മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്.മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് താഴുകയാണ്.ഇവിടെയും മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്.

Leave a Reply

Your email address will not be published. Required fields are marked *