കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

Spread the love

കോഴിക്കോട്: കെഎസ്ആർടിസിയിൽ ഇന്ധനക്ഷാമം രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളിൽ ഡീസൽ ഇതിനോടകം തന്നെ തീർന്നു. ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടർന്ന് സർവീസ് നടത്താനാകാതെ വളരെ ബുദ്ധിമുട്ടുകയാണ്. റിസർവേഷൻ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആർടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടർന്ന് വലയുന്ന സ്ഥിതിയാണ് കോഴിക്കോടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കാണാൻ സാധിക്കുന്നത്.

മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി ഡിപ്പോകളിൽ ഡീസലില്ലെന്നും കോഴിക്കോട് നിന്ന് ഡീസൽ ലഭിക്കുമെന്നറിയിച്ചതനുസരിച്ചാണെത്തിയതെന്നും പ്രതിസന്ധിയിലായ കെഎസ്ആർടിസി ബസിലെ ജീവനക്കാർ അറിയിച്ചു. നിലവിൽ കോഴിക്കോട് ഡിപ്പോയും ഡീസൽ പ്രതിസന്ധിയായതിനാൽ സർവ്വീസ് മുടങ്ങിയേക്കും.

സ്വകാര്യ പമ്പുകളിൽ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആർടിസിക്ക് അനുമതിയില്ല. അതിനാൽ റിസർവേഷൻ ചെയ്ത അന്തർ സംസ്ഥാന- ദീർഘദൂര യാത്രക്കാരും ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. ഉച്ചക്ക് മുമ്പ് ഇന്ധനമെത്തിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളും ഉറപ്പ് പറയാനാകുമെന്നതിലും അധികൃതർക്കും വ്യക്തതയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *