പിറന്നാൾ ദിവസം യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി
പാലക്കാട്: പിറന്നാൾ ദിവസം യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. തൊഴുക്കാട് കൊക്കുവായിൽ രേഷ്മയാണ് (25) മരിച്ചത്.
ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ രേഷ്മയെ വീട്ടുകാർ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച യുവതിയുടെ പിറന്നാൾ ദിനമായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. ആർ.ഡി.ഒ.യുടെ നിർദേശത്തെത്തുടർന്ന് പട്ടാമ്പി തഹസിൽദാരുടെ മേൽനോട്ടത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭർത്താവ്: വിജീഷ്. മകൻ: ആദിത്യൻ.