പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ പീഡനശ്രമം

Spread the love

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോദ്രപമേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷന്‍ ലിതിന്‍ ഭവനില്‍ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 24ന് വൈകുന്നേരം അഞ്ച് മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്‌കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കിളിമാനൂല്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *