കോടയും വാറ്റുപകരണങ്ങളും പിടികൂടി
കോട്ടയം :ഓണത്തിന് മുന്നോടിയായാ വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാൻ
കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ പാർട്ടിയും കാഞ്ഞിരപ്പള്ളി റേഞ്ച് പാർട്ടിയും സംയുക്തമായി കൂട്ടിക്കൽ, എന്തായാർ, ഇളംകാട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കൂട്ടിക്കൽ വില്ലേജിൽ, ഇളംകാട് കരയിൽ, ഇളംകാട് – വാഗമൺ റോഡിൽ വല്യന്ത ഭദ്രകാളീ ക്ഷേത്രം ജംഗ് ഷനിൽ കലുങ്കിന് അടിയിൽ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 35 ലിറ്റർ കോടയും, ഒരു ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണവും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ടത് കണ്ടുപിടിച്ചു കേസാക്കി .അബ്ക്കാരി ആക്റ്റ് സെക്ഷൻ 8(1)&(2), 55(g) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.പ്രാഥമിക അന്വേഷണത്തിൽ പ്രതി ആരെന്ന് അറിവായിട്ടില്ല. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) റ്റോജോ. റ്റി. ഞള്ളിയിൽ, സിവിൽ എക്സൈസ് ഓഫീസർ വികാസ്. എസ്, കാഞ്ഞിരപ്പള്ളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറും, ബഹു : കമ്മീഷണർ സ്ക്വാഡ് അംഗവുമായ കെ. എൻ സുരേഷ്കുമാർ, പൊൻകുന്നം എക്സൈസ് ഓഫീസിലെ ഡ്രൈവർ എം. കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.