‘സഖാവ് പിണറായി എനിക്ക് മാതൃകയാണ്; അദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു’; എം കെ സ്റ്റാലിന്‍
തൃശൂർ : പിണറായി വിജയന് തമിഴ്‌നാട്ടിലും ഫാൻസ് ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തനിക് കേരളത്തിൽ ഉള്ളതുപോലെ തന്നെയാണ് പിണറായിക്കു തമിഴ്നാട്ടിലും ആരാധകർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് കേരളത്തിൽ ഫാൻസ് ഉള്ള പോലെ പിണറായി വിജയന് തമിഴ്നാട്ടിൽ ഫാൻസ് ഉണ്ട്. അദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്’– അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു സ്റ്റാലിന്‍റെ പരാമർശം. കണ്ണൂരിൽ നടന്ന സിപിഎം 23–ാം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോൾ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.