യൂ ട്യൂബ് വ്ലോഗർ ആലുവയിലെ ടൂറിസ്റ്റ് ഹോമിൽ ആത്മഹത്യ ചെയ്ത നിലയിൽ
ആലുവ: ആലുവയിലെ ടൂറിസ്റ്റ്ഹോമിൽ യൂ ട്യൂബ്വ്ലോഗറെ ആത്മഹത്യ
ചെ യ്ത നിലയിൽ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചി റ കി ഴക്കേക്കരവീ ട്ടിൽ
അബ്ദുൾ ഷുക്കൂറി (49) നെയാണ്മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാൻ ഒരു
കാക്കനാടൻ എന്ന യൂ ട്യൂബ്ചാനലി ലൂടെയാണ്അബ്ദുൾ ഷുക്കൂർ വ്ലോഗിങ് നടത്തിയിരുന്നത്.
മൂന്നുദിവസം മുൻപാണ്ആലുവ റെയിൽവേ സ്റ്റേഷനുസമീപത്തെടൂറിസ്റ്റ്
ഹോമിൽ അബ്ദുൾ ഷുക്കൂർ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ
ടൂറിസ്റ്റ്ഹോമിലെ ജീ വനക്കാരാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കടബാധ്യതയും പണം കടമായി നൽകി യ വട്ടിപ്പലി ശക്കാരന്റെ
ഭീഷണിയുമാണ്മരണകാരണമെന്ന്സൂചി പ്പി ക്കുന്ന കുറിപ്പ്പൊലീ സ്
കണ്ടെടുത്തു. അഞ്ചുലക്ഷം രൂപ 2015-ൽ കടം വാങ്ങിയതായി കത്തിൽ
പറയുന്നു. മാസം 25000 രൂപവീ തം പലി ശനിരക്കിൽ 15 ലക്ഷത്തോളം രൂപ 2021
വരെ അടച്ചി ട്ടും നിരന്തരം തന്നെയും കുടുംബത്തെയും
ഭീഷണിപ്പെടുത്തിയതായി കത്തിൽ പരാമർശിക്കുന്നുണ്ടെന്ന്പൊലീ സ് പറഞ്ഞു .
വ്യാ ഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്
വി ട്ടു കൊടുത്തു. ആലുവ പൊലീ സ്കേസ്രജിസ്റ്റർ ചെ യ്തി ട്ടു ണ്ട്. പലി ശക്കാരനെ
ചോദ്യം ചെ യ്യും. ഭാര്യ: റഷീ ദ. മകൻ: ഫഹദ് (ഭാരത്മാതാ കോളേജ്ഡിഗ്രി വി ദ്യാർത്ഥി).