അവശ്യ മരുന്നുകളുടെ വില നിയന്ത്രണം; വഴങ്ങാതെ കമ്പനികൾ
ന്യൂഡൽഹി: സ്വാതന്ത്ര്യദിന സമ്മാനമായി അവശ്യമരുന്നുകളുടെ വി ല
കുറയ്ക്കാനുള്ള ആലോചന കേന്ദ്ര ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം നടത്തുന്നതിനിടെ, ലാഭം നിയന്ത്രിക്കുന്നതിനെ എതിർത്ത്മരുന്നുകമ്പനികൾ.
ന്യായമായ ലാഭം അനുവദിച്ച്അമിതലാഭമെടുക്കുന്നതു തടയാനാണ്കേന്ദ്രം ഉദ്ദേശിക്കുന്നത്.
എന്നാൽ, ലാഭത്തിന്റെ നല്ലൊരു പങ്ക്പുതിയ മരുന്നുകളുടെ ഗവേഷണത്തിന്
ഉപയോഗിക്കുന്നുവെന്നാണ്കമ്പനികളുടെ വാദം. ഇതു കേന്ദ്രമന്ത്രി മൻസൂഖ്
മാണ്ഡവ്യ യുമായി നടത്തിയ ചർച്ചയിലും അവർആവർത്തിച്ചു. വി ല
കുറയ്ക്കുന്ന കാര്യത്തിൽ മൂന്നു വട്ടം യോഗം ചേർന്നെങ്കി ലും
തീരുമാനമെടുത്തിട്ടില്ലെന്നു സർക്കാർ വൃ ത്തങ്ങൾആവർത്തിച്ചു.
ഒരേ മരുന്നിന് (കെമിക്കൽ മോളിക്യൂൾ) പല വി ല ഏർപ്പാടാക്കുന്ന രീതി
അവസാനിപ്പി ക്കണമെന്ന നിർദേശം ഒരുവി ഭാഗം മുന്നോട്ടു വച്ചു. ഒരു പോലെ
നിർമിക്കുന്ന മരുന്ന് (മോളിക്യൂൾ) പല പേരിൽ, പല വി ലയ്ക്ക്ഇറക്കുന്ന
രീതിയിൽ മാറ്റം വരുത്താതെ ലാഭം കുറയ്ക്കുന്നത് വി പണിയിലെ വമ്പന്മാരെ
കൂടുതൽ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചി ല മരുന്നുകളുടെ വി ല
കുറയ്ക്കാനോയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആലോച്ചി രുന്നത്. 70 ശതമാനം വരെ
വി ല കുറയ്ക്കാൻ ആയിരുന്നു പദ്ധതി . അവശ്യമരുന്നുകളുടെ പട്ടിക
പരിഷ്കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച തുടരുമെന്നും കേന്ദ്ര സര്‍ക്കാർ അറിയിച്ചു.
മരുന്നുകളുടെ വി ല കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാർ
മുന്നോട്ട്വെച്ചെങ്കി ലും ഫലം കണ്ടില്ല. വി വി ധ മരുന്നുകള്‍ക്ക്എഴുപത്
ശതമാനംവരെ വി ലകുറയുമെന്നാണ്കരുതിയത്. വി ലക്കുറവ് നിലവി ല്‍വരുന്നതോടെ രാജ്യത്തെലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക്
ആശ്വാസമാകും.
ജീ വി തശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം
മരുന്നുകൾക്കും നിലവി ലുള്ള 12 ശതമാനം ജി.എസ്.ടി കുറച്ചാല്‍ തന്നെ
മരുന്നുവി ലയില്‍ നല്ല കുറവുണ്ടാകും. കൂടാതെ അവശ്യ മരുന്നുകളുടെ വി ല
നിലവാര പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനും
നീക്കമുണ്ടെന്നാണ്ആദ്യ റിപ്പോർട്ടു കൾ സൂചി പ്പി ച്ചത്.