അനധികൃതമായി മദ്യവിൽപ്പന കോട്ടയം എരുമേലിയിൽ യുവാവ്അ റസ്റ്റില്‍
അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആള്‍ അറസ്റ്റില്‍
എരുമേലി പുഞ്ചവയല്‍ കോച്ചന്‍ജേരില്‍ വീട്ടല്‍ ജോര്‍ജ്ജ് മകന്‍ അഭിലാഷ് കെ.ജെ(43) യെ ആണ് പൊന്‍കുന്നം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്‍റെ ഓട്ടോറിക്ഷയില്‍ അനതികൃതമായി മദ്യം വില്‍പ്പന നടത്തുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത് . പരിശോധനയില്‍ ഇയാളുടെ ഓട്ടോറിക്ഷയില്‍നിന്നും ധാരാളം വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു. ഓട്ടോറിക്ഷയുടെ പിൻവശം ക്യാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ്ബ് ഇൻസ്പെക്ടർ നിസാര്‍. ടി.എച്ച്, സി.പി.ഓ. ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു