വോട്ടർപട്ടികയിൽ 17 വയസ്സ് കഴിഞ്ഞവർക്ക് പേര് ചേർക്കാം: തിരഞ്ഞെടുപ്പ് കമ്മിഷൻ.

Spread the love

ന്യൂഡൽഹി∙ 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്
വോട്ടർ പട്ടികയിൽ പേര്ചേർക്കുന്നതിനു മുൻകൂറായി
അപേക്ഷി ക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മിഷൻ
അറിയിച്ചു. ഇനി മുതൽ വോട്ടർ പട്ടികയിൽ പേര്
ചേർക്കാൻ 18 വയസ്സാകുന്നതുവരെ
കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച്എല്ലാ
സംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/
എഇആർഒമാർക്കു നിർദേശം നൽകി .

വർഷത്തിൽ നാലുതവണ പേര്ചേർക്കാൻ
അവസരമുണ്ടാകും. ജനുവരി 01, ഏപ്രി ൽ 01, ജൂലൈ 01,
ഒക്ടോബർ 01 പാദങ്ങളിലാകുംഅവസരം. 2023 ഏപ്രി ൽ
1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ്
തികയുന്നയാൾക്ക്ഇതുസംബന്ധിച്ച കരട്
പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർ പട്ടികയിൽ
പേരു ചേർക്കാൻ മുൻകൂർഅപേക്ഷസമർപ്പി ക്കാം.
തിരഞ്ഞെടുപ്പ്നിയമഭേദഗതിയുടെ
അടിസ്ഥാനത്തിലാണ്തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *