ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 27 ബുധനാഴ്ച വൈദ്യുതി മുടങ്ങും.

Spread the love

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 27 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് നമ്പർ:1, മാളികക്കടവ് നമ്പർ 2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് : പൂവത്തിളപ്പ്, മൈങ്കണ്ടം, പാറശ്ശേരി, തോക്കാട്, സത്യനാഥ അമ്പലം, കിറ്റ്സ്, കണ്ണിമാൻ, പുത്തൻപുരക്കവല, ഇലവുങ്കോൺ, പന്തമാക്കൽ ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോൺ വർക്കുമായി ബന്ധപ്പെട്ട് പോലീസ് ക്വാർട്ടേഴ്സ് , ശ്രീശങ്കര , പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.അയ്മനം സെക്ഷന്റെ പരിധിയിലുള്ള തെറ്റാകരി, 130 പാടം, കൈതപ്പാടം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലവയൽ, കോക്കാട്, വിളക്കുമാടം സ്കൂൾ, മല്ലികശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *