5ജിയിലേക്ക് കുതിക്കാന്‍ രാജ്യം; ലേലം ഇന്ന്: അംബാനിയും അദാനിയും ഉള്‍പ്പെടെ രംഗത്ത്.
ന്യൂഡൽഹി∙ രാജ്യം ഏറെ ഉറ്റുനോക്കുന്ന 5ജി സ്പെക്ട്രം
(റേഡിയോ തരംഗം) ലേലം ഇന്നു മുതൽ. ഇന്ത്യ ഇതുവരെ
സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലി യ സ്പെക്ട്രം
ലേലമാണിത്. ലേലത്തിലൂടെ കമ്പനികൾക്ക്ലഭിക്കുന്ന
റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചായിരിക്കും രാജ്യത്ത്
5ജി സേവനം ലഭ്യമാക്കുക. 4ജിയെഅപേക്ഷി ച്ച് 10 മടങ്ങ്
ഇന്റർനെറ്റ്വേഗമാണ് 5ജിയിൽ പ്രതീക്ഷി ക്കുന്നത്.
വർഷാവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട മെട്രോ
നഗരങ്ങളിൽ സേവനംആരംഭിച്ചേക്കും. റിലയൻസ്
ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, അദാനി
ഗ്രൂപ്പ്എന്നീ കമ്പനികളാണ്ലേലത്തിൽ പങ്കെടുക്കുന്നത്.
ഇതിൽ റിലയൻസ്ജിയോയും എയർടെലുമായിരിക്കും
ഏറ്റവും സജീ വമായി ലേലത്തിൽ പങ്കെടുക്കുക.