വിദ്യാമൃതം പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി.മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് വിദ്യാഭ്യാസം നല്‍കും
കൊച്ചി : എഞ്ചിനീയറിങ് അടക്കം അശരണരായ വിദ്യാര്‍ഥികളുടെ കോളജ്
വി ദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക ്തുടക്കമിടാന്‍ മമ്മൂട്ടിയുടെ കെയര്‍
ആന്‍ഡ്‌ഷെയറും എം.ജി.എമ്മും. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും
മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന
‘വിദ്യാമൃതം’ പദ്ധതിയാണ് മമ്മൂട്ടി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെപ്രമുഖ
വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മ്മൂട്ടിയുടെ ജീവകാരുണ്യ
പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന്പദ്ധതിക്ക് രൂപം കൊടുത്തത്.