ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. യു.എ.ഇയിൽ പ്രകമ്പനം

Spread the love

ദുബൈ: ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഭൂമികുലുക്കത്തെ തുടർന്ന്​ യു.എ.ഇയിൽ പ്രകമ്പനം ഉണ്ടായി. ശനിയാഴ്ച രാത്രി 8.07നാണ്​ ഭൂമികുലുക്കമുണ്ടായതെന്ന്​ യു.എ.ഇ ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു​.

ദുബൈ, ഷാർജ, അജ്​മാൻ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഉയർന്ന നിലകളിലുള്ളവർക്കാണ്​ കൂടുതലായി ചെറിയ അനക്കം തോന്നിയത്​. നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​. അതേസമയം യു.എ.ഇയിൽ ഭൂമികുലുക്കം അപകടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക്​ മുമ്പും സമാന രീതിയിൽ ഇറാനിലെ ഭൂമികുലുക്കം യു.എ.ഇയിൽ പ്രകമ്പനമുണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *