പരിക്കേറ്റ നിലയിൽ നായകൾ റോഡരികിൽ; ശരീരത്തിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും; അടിമുടി ദുരൂഹത
പാലക്കാട്: റോഡരികി ൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നായകളുടെ
ശരീരത്തിൽ വെടിയുണ്ടകൾ. പാലക്കാട്, ഗുരുവായൂർ, ചെ റുതുരുത്തി
എന്നിവി ടങ്ങളിൽ നിന്നാണ്പരിക്കേറ്റ നിലയിൽ നായ്ക്കളെ കണ്ടെത്തിയത്.
മൂന്ന്നായ്ക്കൾക്കാണ്സമാനമായ രീതിയിൽ വാഹനാപകടത്തിൽ
പരിക്കേറ്റത്. കഴിഞ്ഞദിവസമാണ്സംഭവം.
കഴിഞ്ഞദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട്നായ്ക്കളുടെ
ശരീരത്തിൽ നിന്നാണ്വെടിയുണ്ടകൾ കണ്ടെത്തിയത്. നട്ടെല്ല്തകർന്ന
നിലയിലായിരുന്നു നായ്ക്കൾ. തുടർന്ന്ഇവയ്ക്ക്മണ്ണുത്തിയിലെ വെറ്റിനറി
ആശുപത്രിയിൽ എത്തിച്ച്ചി കി ത്സനൽകി . സിനിമാ താരവും,മൃഗസ്നേഹിയുമായ പ്രദീപ്പയ്യൂർആണ്നായ്ക്കളെ മണ്ണുത്തിയിൽ
എത്തിച്ചത്.
ചി കി ത്സയുടെ ഭാഗമായി നടത്തിയ എക്സ്റേ പരിശോധനയിലാണ്
നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിൽ കണ്ടത്. രണ്ട്നായ്ക്കളുടെ ശരീരത്തിലാണ്വെടിയുണ്ടയുണ്ടായിരുന്നത്. നേരത്തെ
ആലപ്പുഴ, കരുനാഗപ്പള്ളി എന്നീസ്ഥലങ്ങളിൽ സമാന സംഭവംഉണ്ടായിട്ടു ണ്ടെന്ന്പ്രദീപ്പറയുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ്
അന്വേഷണം നടത്തണമെന്ന്പ്രദീപ്പയ്യൂർആവശ്യപ്പെട്ടു .