കേരളത്തിൽ മഴക്ക് അറുതിയാകുന്നില്ല; രണ്ടു ദിവസം കൂടി ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത്രണ്ടുദിവസം കൂടി ഇടി മിന്നലോടു കൂടിയ
വ്യാ പകമായ മഴ തുടരുമെന്ന്കേന്ദ്രകാലാവസ്ഥവകുപ്പ്. വ്യാ ഴാഴ്ച ആലപ്പുഴ,
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർകോട്ജില്ലകളിലും
വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട്പ്രഖ്യാ പി ച്ചു.
24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴലഭിക്കുമെന്നാണ്പ്രവചനം. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം
വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത
ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാ പകമായ മഴക്ക്സാധ്യതയെന്നാണ്
കാലാവസ്ഥകേന്ദ്രം വ്യ ക്തമാക്കുന്നത്.
കേരള – ലക്ഷദ്വീ പ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന്തടസമില്ല
എന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു. ഇന്ന്കന്യാകുമാരി തീരങ്ങളിൽ
മണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റർ വേഗതയിലും ചി ല അവസരങ്ങളിൽ
മണിക്കൂറിൽ 60 കി ലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശംകാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈപ്രദേശത്ത്മൽസ്യബന്ധനത്തിന്
പോകാൻ പാടുള്ളതല്ല.