`രാഷ്ട്രീയക്കാരെക്കാൾ നല്ലത് നാൽക്കാലി`; കർണാടകയിൽ പോത്തിനെ കൊണ്ട് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യിച്ച് നാട്ടുകാർ
പുതിയ സംരംഭങ്ങളോ മറ്റോ ഉദ്ഘാടനം ചെ യ്യുമ്പോൾ രാഷ്ട്രീയ നേതാക്കളെ
അതിഥികളായി വി ളിക്കുക പതിവാണ്. എന്നാൽ ഇവി ടെ നടന്നത്വളരെ
വ്യ ത്യസ്തമാ സ്ത യ ഒരു ഉദ്ഘാടനം തന്നെയാണ്. ഇവി ടെ മുഖ്യ അതിഥിയായി
എത്തിയത്ഒരു പോത്ത്ആണ്. ഞെട്ടിയോ? എന്നാൽ സംഭവം സത്യമാണ്.
കർണാടകയിലെ ഗഡാഗ്ജില്ലയിൽ ബസ്കാത്തിരിപ്പ്കേന്ദ്രത്തിൻ്റെ
ഉദ്ഘാടനം നിർവഹിച്ചത്ഒരു പോത്താണ്. പ്രതിഷേധ ഭാഗമാണെങ്കി ലുംഈ
അതുല്യ ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യ ൽ മീഡിയയിൽ വൈറലാണ്.
ബലെഹോസൂർ ഗ്രാമവാസികളുടെ ഏറെ നാളത്തെആവശ്യമാണ്ഒരു ബസ്
കാത്തിരിപ്പ്കേന്ദ്രം. 40 വർഷങ്ങൾക്ക്മുമ്പ്നിർമ്മിച്ച കേന്ദ്രം തകർന്നു
വീ ഴുകയും ചെ യ്തു . ഇതോടെ മഴക്കാലത്ത്ബസ്സർവീ സുകളെ ആശ്രയിക്കുന്ന
സ്കൂ ൾ കുട്ടികൾക്കും കോളജ്വി ദ്യാർഥികൾക്കും കാര്യങ്ങൾ കൂടുതൽ
ദുഷ്കരഷ്കമായി. അധികൃതരോട്നിരന്തരം അഭ്യർത്ഥന നടത്തിയിട്ടുംഫലമുണ്ടായില്ല. പി ന്നാലെയാണ്അധികൃതരുടെ ശ്രദ്ധആകർഷി ക്കാൻ
ഇത്തരമൊരു പ്രതിഷേധത്തിലേക്ക്ഗ്രാമീണരെ പ്രേരിപ്പി ച്ചത്.
ഗ്രാമവാസികൾ പണം സമാഹരിക്കാൻ തീരുമാനിക്കുകയും, തെങ്ങിൻ
തണ്ടുകൾ കൊണ്ട്താൽക്കാലി ക ഷെൽട്ടർ നിർമ്മിക്കുകയും ചെ യ്തു . എരുമയെ
മുഖ്യാ തിഥിയാക്കി ഉദ്ഘാടന പരിപാടിയും നടത്തി. “രണ്ട്വർഷമായി, ബസ്
ഷെൽട്ടർ പുനഃസ്ഥാപി ക്കണമെന്ന്പ്രാദേശിക എംഎൽഎയോടും
എംപി യോടും ആവശ്യപ്പെടുകയാണ്. ഓരോ തവണയും നേതാക്കൾ നടപടിയെടുക്കുമെന്ന്ഉറപ്പ്നൽകി യെങ്കി ലും ഒന്നും നടന്നില്ല. ബസ്ഷെൽട്ടർ
ഇല്ലാതെആളുകൾ കഷ്ടപ്പെടുകയാണ്. അധികാരികൾക്കായി കാത്തിരിക്കാതെ
ഇത്നന്നാക്കാൻ ഞങ്ങൾ തീരുമാനിച്ചു.” – ഗ്രാമവാസികൾ പറയുന്നു.
അതേസമയംഈവി ഷയത്തെക്കുറിച്ചോ ഉദ്ഘാടനത്തെക്കുറിച്ചോ തനിക്ക്
അറിയില്ലെന്ന്ഷി രഹട്ടിയിലെ ബി ജെപി എംഎൽഎ രാമപ്പ ലമാനി അറിയിച്ചു.