മഴ നൽകാത്തതിന് ദേവേന്ദ്രനെതിരെ പരാതി നൽകി യുപിയിലെ കർഷകൻ; പരാതി ലഭിച്ച തഹസീൽദാർ എടുത്ത നടപടിയും വിചിത്രം!
ലക്നൗ : ദേവേന്ദ്രനെതിരെ പരാതിയുമായി കർഷകൻ. കൃഷി ക്ക്ആവശ്യമായ
മഴ ലഭിക്കാത്തതിന്റെ പേരിലാണ് മഴ ദൈവമായ ഇന്ദ്രനെതിരെ യു പി യിലെ
കർഷകൻ പരാതിയുമായി അധികൃതരെ സമീപി ച്ചത്. ഝാല ഗ്രാമത്തിൽ
നിന്നുള്ള സുമിത്കുമാർ യാദവ്എന്ന കർഷകനാണ്ഇന്ദ്രനെതിരെ
പരാതിയുമായി തഹസിൽദാരെ സമീപി ച്ചത്.
തനിക്ക് ലഭിച്ച തഹസീൽദാർ ഉയർന്ന ഉദ്യോഗസ്ഥർക്ക്
കൈമാറിയെന്നും റിപ്പോർട്ടു ണ്ട്. എന്നാൽ കത്തിന്റെ ഉള്ളടക്കം താൻ വായിച്ചി ട്ടില്ലെന്ന്ജില്ലാ മജിസ്ട്രേറ്റ്ഓഫീസിലേക്ക്പരാതി കൈമാറിയ
ഉദ്യോഗസ്ഥൻ പറഞ്ഞു.
മഴക്കുറവ്തന്റെ ഗ്രാമത്തെസാരമായി ബാധിച്ചെന്ന്ഇന്ദ്രനെതിരെയുള്ള
പരാതിയിൽ സുമിത്കുമാർ യാദവ്സൂചി പ്പി ച്ചി ട്ടു ണ്ട്. വരൾച്ചയ്ക്ക് കാരണക്കാരനെന്ന നിലയിലാണ് മഴ ദൈവത്തിന്റെ പേര്പരാതിയിൽ
എഴുതിയത്. മഴയ്ക്കും മികച്ച വി ളവി നും വേണ്ടി കർഷകർ വി വി ധ ആചാരങ്ങളും ഉത്സവങ്ങളും സംഘടിപ്പി ക്കുന്നത്ഇന്ത്യയിൽ
സാധാരണമാണെങ്കി ലും ഇത്തരമൊരു പരാതിആദ്യമാണ്.