മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ
മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ കെ.എസ് ശബരീനാഥൻ ശങ്കുമുഖം എ സി ഓഫീസിൽ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.