ഇത്തവണയുമുണ്ട് സൗജന്യ ഓണക്കിറ്റ്; 13 ഇനങ്ങൾ, കിറ്റൊന്നിന് ചെലവ് 500 രൂപ
തിരുവനന്തപുരം∙ ഓണത്തിന്ഇത്തവണയും പ്രത്യേക
സൗജന്യ സ്പെഷൽ ഭക്ഷ്യ ക്കിറ്റ് വിതരണം ചെ യ്യാൻ
നടപടി തുടങ്ങി. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ
ഒഴിവാക്കി 13 ഇനങ്ങൾ വി തരണം ചെ യ്യാനാണ്
ആലോചന. കഴിഞ്ഞതവണ 15 ഇനങ്ങളായിരുന്നു. സൗജന്യ കി റ്റുകൾ തയാറാക്കുന്നതിനും പാക്കിങ്
കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ളനടപടികൾ
ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക്സപ്ലൈകോ
സിഎംഡി നിർദേശം നൽകി .
ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം
മുൻപ്എംഡിക്കുകൈമാറി. ഇതു പരിശോധിച്ചു
വരികയാണെന്നും കി റ്റ്വി തരണം സംബന്ധിച്ച്
മുഖ്യ മന്ത്രിയാണ്ഔദ്യോഗികമായി
പ്രഖ്യാ പി ക്കുകയെന്നും സപ്ലൈകോഅറിയിച്ചു. 90
ലക്ഷത്തോളം വരുന്ന റേഷൻ കാർഡ്ഉടമകൾക്കാവും
സൗജന്യ കി റ്റ് . ഒരു കി റ്റിന് 500 രൂപയാണ്ചെ ലവാകുക.
തുണി സഞ്ചി നൽകുന്നത്ഇത്തവണയും
പരിഗണനയിലുണ്ട്. സൗജന്യ കി റ്റിനു പുറമേ
ഓണത്തോടനുബന്ധിച്ച് 1000 രൂപ വി ല വരുന്ന
ഭക്ഷ്യ ക്കിറ്റും സപ്ലൈകോ വി തരണം ചെ യ്യുന്നതിന്റെ
ചർച്ചകൾ നടന്നു വരുന്നു.
അതേസമയം, സൗജന്യ കി റ്റ് വിതരണവുമായി
ബന്ധപ്പെട്ട്സർക്കാരിനോട് സഹകരിക്കണോ എന്നു
റേഷൻ സംഘടനകൾഅന്തിമ തീരുമാനം എടുത്തിട്ടില്ല.
കോവി ഡ്കാലത്തെകി റ്റ് വിതരണവുമായി ബന്ധപ്പെട്ട്
11 മാസത്തെകമ്മിഷനാണ്വ്യാ പാരികൾക്ക്സർക്കാർ
നൽകാനുള്ളത്.
ഭക്ഷ്യ ക്കിറ്റിൽ ഉൾപ്പെടുത്തുന്നവ
പഞ്ചസാര–1 കി ലോ
ചെ റുപയർ– 500 ഗ്രാം
തുവര പരിപ്പ്–250 ഗ
ഉണക്കലരി–അര കി ലോ
വെളിച്ചെണ്ണ–500 മില്ലി ലീ റ്റർ
തേയില–100 ഗ്രാം
മുളകുപൊടി–100 ഗ്രാം
മഞ്ഞൾപ്പൊടി– 100 ഗ്രാം
സേമിയ/പാലട
ഉപ്പ്- 1 കി ലോ
ശർക്കരവരട്ടി–100 ഗ്രാം
ഏലയ്ക്ക/കശുവണ്ടി–50 ഗ്രാം
നെയ്യ്–50 മില്ലി ലീ റ്റർ