കോട്ടയം മെഡിക്കൽ കോളേജിലെ മൊബൈൽ മോഷണം പ്രതി അറസ്റ്റിൽ
കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും ഈയിടെയായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പണവും മൊബൈലും മറ്റും മോഷ്ടിക്കുന്ന ആൾ പിടിയിൽ. കോട്ടയം ജില്ലയിലെ തലയാഴം വില്ലേജ് പുത്തൻപാലം മൂലക്കരി ഭാഗത്ത് വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രകാശൻ മകൻ പ്രജീഷ് 24/22 നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തുു. ഇന്നലെ (17.07.2022) രാവിലെ 08.15 മണിയോടെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപമുളള വിശ്രമ മുറിയിൽ വച്ച് തീപ്പൊളളലേറ്റ് ചികിത്സയ്ക്കായി വന്ന അടൂർ സ്വദേശിനിയുടെ ഭർത്താവിന്റെ പക്കൽ നിന്നും 9,000/ രൂപ വില വരുന്ന മൊബൈലും മറ്റൊരു രോഗിയുടെ 2,900/ രൂപയും പ്രതി മോഷ്ടിച്ചിരുന്നു.