ബസ് പുഴയിലേക്ക് മറിഞ്ഞ് 13 യാത്രക്കാർക്ക് ദാരുണാന്ത്യം

Spread the love

ധര്‍: നര്‍മദ നദിയിലേക്ക്ബസ്മറിഞ്ഞ് 13 പേർക്ക്ദാരുണാന്ത്യം. 15 പേരെ
രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക്വേണ്ടിയുള്ള തിരച്ചി ല്‍ ഇപ്പോഴും
തുടരുകയാണ്. ഇന്‍ഡോറില്‍ നിന്ന്പൂനെയിലേക്ക്പോവുകയായിരുന്ന
മഹാരാഷ്ട്ര സര്‍ക്കാര്‍ ബസ്ആണ്മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഘാല്‍ഗട്ടില്‍ അപകടത്തില്‍പെട്ടത്.

ആഗ്ര-മുംബൈ ഹൈവേയിലാണ്ഘാല്‍ഗട്ട്. കനത്തമഴയും വെള്ളക്കെട്ടും
ഉണ്ടായതിനാല്‍ ബസ്റോഡില്‍ നിന്ന്വഴുതിപ്പോയതാണെന്നാണ്പ്രാഥമിക
വി വരം. ഘാല്‍ഖട്ടിലെ പാലത്തിന്റെ കൈവരികളും തകര്‍ത്ത്ബസ്
പുഴയിലേക്ക്വീ ഴുകയായിരുന്നു. ബസ്സില്‍ നാല്‍പ്പതിലധികം യാത്രക്കാര്‍
ഉണ്ടായിരുന്നുവെന്നാണ്സൂചനകള്‍.

അപകടമുണ്ടായ പ്രദേശത്ത്ദിവസങ്ങളായി കനത്തമഴ തുടരുകയാണെന്ന്
അധികൃതര്‍ വ്യ ക്തമാക്കി. ശക്തമായ മഴ തുടരുന്നത്ഇതുവഴിയുള്ള ഗതാഗതം
ദുഷ്കരമാക്കിയിട്ടു ണ്ട്. ബസ്സിന്റെ സാങ്കേതിക തകരാര്‍ എന്തെങ്കി ലുമാണോ
അപകടത്തിലേക്ക്നയിച്ചത്എന്ന്പരിശോധിച്ചുവരികയാണെന്ന്മധ്യപ്രദേശ്
ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

പുഴയില്‍ വീ ണ ബസ്പുറത്തെടുത്തിട്ടു ണ്ട്. സംഭവസ്ഥലത്ത്ജില്ലാ
ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും
പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക്മതിയായ ചി കി ത്സഉറപ്പാക്കും.
മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുമെന്ന്മുഖ്യ മന്ത്രി
ശിവരാജ്സിങ്ചൗഹാന്‍ ട്വീ റ്റ്ചെ യ്തു .

Leave a Reply

Your email address will not be published. Required fields are marked *