ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ
തൊടുപുഴ: കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി മുൻമന്ത്രി എം.എം.മണി. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന് എം.എം.മണി പറഞ്ഞു. ‘ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ’– എന്നും മണി പറഞ്ഞു.
മണിയുടെ പ്രസംഗം: സ്വർണക്കടത്ത് ചോദ്യത്തിൽനിന്നു തടിതപ്പി സർക്കാർ
കഴിഞ്ഞ ദിവസം, നിയമസഭയിൽ മണി നടത്തിയ ‘വിധവയായത് വിധി’ പരാമർശത്തെ വിമർശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മാണെന്നും അവർ പറഞ്ഞു.