ജിഎസ്ടി വർധന, തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ; വില കൂടുന്ന സാധനങ്ങൾ ഇവയാണ്

Spread the love

ജിഎസ്ടി ഉയരുന്നതോടെ രാജ്യത്ത്വി വി ധ സാധനങ്ങളുടെ വി ല കൂടും.
തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ നിലവി ൽ വരും. ഉൽപന്നങ്ങൾക്കുള്ള
നികുതി ഇളവ്അവസാനിപ്പി ക്കുന്നത്സംബന്ധിച്ച ജിഎസ്ടി കൗ ൺസിലി ന്റെ
തീരുമാനം സെൻട്രൽ ബോർഡ്ഓഫ്ഇൻ ഡയറക്ട്ടാക്സസ്ആൻഡ്കസ്റ്റംസ്
ഇന്നലെ അറിയിച്ചി രുന

ചണ്ഡീഗഡിൽ നടന്ന 47-ാമത്ജിഎസ്ടി കൗ ൺസിൽ യോഗത്തിലാണ്
വീ ട്ടു പകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക്സേവനങ്ങൾ, കാർഷി ക ഉത്പന്നങ്ങൾ
തുടങ്ങി നിരവധി സാധങ്ങൾക്ക്ചരക്ക്സേവന നികുതി ഉയർത്തിയത്.

മുൻകൂട്ടി പായ്ക്ക്ചെ യ്തതും മുൻകൂട്ടി ലേബൽ ചെ യ്തതുമായ കാർഷി ക
ഉത്പന്നങ്ങളുടെ വി ല ഉയരും. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ
ഉൾപ്പെടും. ഇങ്ങനെ പായ്ക്ക്ചെ യ്ത ഉത്പന്നങ്ങൾക്ക്ജൂലൈ 18 മുതൽ 5
ശതമാനം നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തും. കൂടാതെ ചെ ക്കുകൾ
നൽകുന്നതിന്ബാങ്കുകൾഈടാക്കുന്ന ഫീസിൽ തിങ്കളാഴ്ച മുതൽ 18 ശതമാനം
ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള
ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏർപ്പെടുത്തും.

പ്രി ന്റിംഗ്/റൈറ്റിംഗ്അല്ലെങ്കി ൽ ഡ്രോയിംഗ്മഷി , എൽഇഡി ലാമ്പുകൾ,
ലൈറ്റുകൾ, മെറ്റൽ പ്രി ന്റഡ്സർക്യൂട്ട്ബോർഡ്എന്നിവയുടെ ജിഎസ്ടി 12
ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയിട്ടു ണ്ട്. സോളാർ വാട്ടർ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.

തുകൽ ഉൽപ്പന്നങ്ങളുടെയും പാദരക്ഷകളുടെയും ജിഎസ്ടി നിരക്ക് 5
ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പി ച്ചു. കൂടാതെ റോഡുകൾ,
പാലങ്ങൾ, റെയിൽവേ, മെട്രോ, മാലി ന്യ സംസ്കരണസ്ക പ്ലാന്റ്, ശ്മശാ ശ്മ നം
എന്നിവയുടെ കരാർ അടിസ്ഥാനത്തിലുള്ള പ്രവൃ ത്തിയുടെ ജിഎസ്ടി നിരക്ക് 12
ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. മുറിച്ച്മിനുക്കിയ
വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായും വർധിപ്പി ച്ചു.

കട്ടിംഗ്ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ
ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവി കൾ, ഫോർക്കുകൾ, ലാഡലുകൾ,
സ്കി മ്മറുകൾ, കേക്ക്-സെർവറുകൾ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18
ശതമാനമാക്കി ഉയർത്തി. സൈക്കിൾ പമ്പുകൾ, സെൻട്രിഫ്യൂഗൽ പമ്പുകൾ,
കുഴൽ കി ണർ ടർബൈൻ പമ്പുകൾ, പവർ ഡ്രൈവ്പമ്പുകൾ എന്നിവയുടെ
നികുതി 18 ശതമാനമാക്കി.

ഭൂപടങ്ങളുടെയും അറ്റ്ലസുകൾ, മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ,
ഗ്ലോബുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി. പാൽ കറക്കുന്ന
യന്ത്രങ്ങൾക്ക് 18 ശതമാനമായിരിക്കും ജിഎസ്ടി .

Leave a Reply

Your email address will not be published. Required fields are marked *