പത്തനംതിട്ട മൂഴിയാർ മേഖലയിൽ കനത്തകാറ്റും മഴയും.ജാഗ്രതാ നിർദേശം
പത്തനംതിട്ട∙ മൂഴിയാർ മേഖലയിൽ കനത്തകാറ്റും മഴയും
തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകി ജില്ലാ
ഭരണകൂടം. മൂഴിയാർഅണക്കെട്ടിലെ ജലനിരപ്പ്
നിലവി ൽ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയർന്നാൽ
ഏതു സമയത്തും ഷട്ടറുകൾ ഉയർത്തേണ്ടതായി
വരുമെന്നും ജലം കക്കാട്ട്ആറിലേക്ക്ഒഴുക്കി
വി ടുമെന്നുംഅധികൃതർഅറിയിച്ചു.
ആങ്ങമൂഴി, സീതത്തോട്തുടങ്ങിയസ്ഥലങ്ങളിൽ
നദിയിൽ ജലനിരപ്പ്ഉയർന്നേക്കാം. കക്കാട്ടാറിന്റെയും,
പ്രത്യേകി ച്ചു മൂഴിയാർ ഡാം മുതൽ കക്കാട്പവർ ഹൗസ്
വരെയുള്ളഇരു കരകളിൽ താമസിക്കുന്നവരും
ആളുകളും, പൊതുജനങ്ങളും ജാഗ്രതാ പാലി ക്കണം.
നദികളിൽ ഇറങ്ങുന്നത്ഒഴിവാക്കണമെന്നും മുന്നറിയിപ്പു
നൽകി യിട്ടു ണ്ട്. രാവി ലെ മുതൽ വീ ശുന്ന കാറ്റിൽ
കനത്തനാശ നഷ്ടമാണു മേഖലയിലുണ്ടായത്.