കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി. മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ ആയിരിക്കും പുതിയ ചെയർമാൻ. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു.
അടുത്ത കാലത്തായി കെ.എസ്.ഇ.ബി ചെയർമാനും യൂണിയനും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരിന്നു. ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റിയെന്നാരോപിച്ച് യൂണിയൻ ചെയർമാനെതിരെ ദിവസങ്ങളോളം സമരം നടത്തുകയും ചെയ്തിരുന്നു. കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്.