അട്ടപ്പാടി ശിശു മരണത്തെ ചൊല്ലി ഭരണ – പ്രതിപക്ഷ ബഹളം; സഭ നിർത്തി വെച്ചു

Spread the love

തിരുവനന്തപുരം: നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞിരുന്നു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു. ആരോഗ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ബഹളമായത്. സ്പീക്കർ ഇടപ്പെട്ട് സഭ നിർത്തി വെക്കുകയായിരുന്നു.

ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്.ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്.സർക്കാരിന്‍റെ തികഞ്ഞ അനാസ്ഥയാണിത്.സർക്കാർ സംവിധാനങ്ങൾ തകർന്നു. 18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി.ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല.കോട്ടത്തറ ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നുരാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നൻ ആയ ഡോ പ്രഭുദാസിനെ മാറ്റി. പകരം വന്ന ആൾക്ക് പരിചയ കുറവാണെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *