ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്.
മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും ജാതകം തമ്മില്‍ ചേരാഞ്ഞതിനാല്‍ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക