സ്ത്രീധന തർക്കം: ഭർതൃമാതാവ്തീക്കൊള്ളി കൊണ്ട് യുവതിയുടെ മുഖത്തടിച്ചു
നെടുങ്കണ്ടം ∙ സ്ത്രീധന തുകയുടെ ബാക്കിആവശ്യപ്പെട്ട്
ഭർതൃമാതാവ്അടുപ്പി ൽ നിന്നു തീക്കൊള്ളിയെടുത്ത്
യുവതിയുടെ മുഖത്തടിച്ചെന്ന്പരാതി. മുഖത്തു
പൊള്ളലേറ്റ തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന
(29) താലൂക്ക്ആശുപത്രിയിൽ ചി കി ത്സയിലാണ്.
സംഭവത്തെക്കുറിച്ച്ഹസീന പറയുന്നതിങ്ങനെ: 9 വർഷം
മുൻപായിരുന്നു വി വാഹം. സ്ത്രീധനമായി 50,000 രൂപ
നൽകാൻ ധാരണയുണ്ടായിരുന്നു. ഈപണം
നൽകാത്തതുമായി ബന്ധപ്പെട്ടു തർക്കവും വഴക്കും
ഉണ്ടായിട്ടു ണ്ട്.
അടുത്തിടെ ഭർത്താവ്ഒരു കേസിൽ പൊലീ സ്
പി ടിയിലായി. ഈകേസ്ഒത്തുതീർപ്പാക്കാൻ ഒന്നര ലക്ഷം
രൂപആവശ്യമായി വന്നു. ഈപണം കണ്ടെത്താൻ
സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട്
ഭർതൃമാതാവ്മർദിക്കുകയായിരുന്നു. ബോധരഹിതയായ
ഹസീനയെ സഹോദരനും ഭാര്യയും ചേർന്നാണ്
ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്.