തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ

Spread the love

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തുന്ന ആളാണ് മണിക്കുട്ടൻ

*തിരുവനന്തപുരം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി*______________________________. തിരുവനന്തപുരം കല്ലമ്ബലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയെ തുട‍‍ര്‍ന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.

.

Leave a Reply

Your email address will not be published. Required fields are marked *