പീഡന പരാതി പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
കൊച്ചി :പിസി ജോർജ് പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകി. സോളാർ കേസിലെ ഇരയാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് പി സി ജോർജിനെതിരെ കേസെടുത്തു.
ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കേസിൽ ജോർജിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സോളാർകേസിലെ ഇരയും പി സി ജോർജും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ മാധ്യമങ്ങളിൽ വന്നിരുന്നു. പരസ്പരം സംസാരിക്കാറുണ്ടെന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.