മണിപ്പുർ മണ്ണിടിച്ചി ൽ മരണം 81 ആയി; 55 പേർക്കായി തിരച്ചി ൽ ഊർജിതം
ഇംഫാൽ∙ മണിപ്പുരിലെ നോനെ ജില്ലയിലുള്ളതുപുലി ൽ
കനത്തമഴയെത്തുടർന്നു റെയിൽപാത നിർമാണ
സ്ഥലത്തുണ്ടായ മണ്ണിടിച്ചി ലി ൽ 81 പേർ മരിച്ചതായി
മണിപ്പുർ മുഖ്യ മന്ത്രി എൻ.ബി രേൻ സിങ്. 55 പേരെ
ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം
പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബി രേൻ
സിങ്അറിയിച്ചു. മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ
ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ
ബംഗാളിൽനിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യ മന്ത്രി
മമത ബാനർജി പറഞ്ഞു.
ബുധനാഴ്ചഅർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു
സമീപംസ്ഥിതിചെ യ്യുന്ന തുപുൽ യാർഡ്റെയിൽവേ
നിർമാണ ക്യാംപി നു സമീപമാണ്മണ്ണിടിഞ്ഞത്.
റെയിൽവൈലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന
ഉദ്യോഗസ്ഥരും തൊഴിലാളികളുംഅവർക്ക്സുരക്ഷ
നൽകാനായി ഉണ്ടായിരുന്ന ജവാൻമാരുമാണ്
അപകടത്തിൽപെട്ടത്. പ്രദേശത്ത്കരസേന, അസം
റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ
രക്ഷാപ്രവർത്തനം തുടരുകയാണ്.