ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ഇനി വേണ്ട; നിരോധനം ഇന്ന്മുതൽ പ്രാബല്യ ത്തിൽ
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ
പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചി ത പ്ലാസ്റ്റിക്
ഉത്പന്നങ്ങൾക്ക്വെള്ളിയാഴ്ച മുതൽ നിരോധനം. നിരോധിത ഉത്പന്നങ്ങൾ
ഉത്പാദിപ്പി ക്കുന്നവർക്കും വി ൽക്കുന്നവർക്കും
ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും.
തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പി ഴയാണ്ശിക്ഷ.
നിയമലംഘനം ആവർത്തിച്ചാൽസ്ഥാപനത്തിന്റെ ലൈസൻസ്റദ്ദാക്കും.
കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി,
ഫെബ്രുവരി, മേയ്മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ്
പുറപ്പെടുവി ച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ
പരിധിയിൽവരും.
നിരോധിച്ചവ
മിഠായി സ്റ്റിക്, പ്ലാസ്റ്റിക്സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സിലെ സ്റ്റിക്ക്, പ്ലാസ്റ്റിക്
ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്സ്റ്റിക്.
മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ്പാക്കറ്റുകൾ എന്നിവ പൊതിയുന്ന
പ്ലാസ്റ്റിക്ഫിലിം .
നോൺവൂവൻ ഉൾപ്പെടെയുള്ളപ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക്ഗാർബേജ്
ബാഗുകൾ (ബയോമെഡിക്കൽ മാലി ന്യങ്ങൾക്കായി ഉള്ളവയൊഴികെ).
ഏകോപയോഗ പ്ലാസ്റ്റിക്മേശവി രിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ.
തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുള്ളഅലങ്കാരവസ്തു ക്കൾ, പ്ലേറ്റുകൾ,
ടംബ്ലറുകൾ.
ഏകോപയോഗ പ്ലാസ്റ്റിക്നിർമിത സ്പൂ ൺ, ഫോർക്, സ്ട്രോ, സ്റ്റീറർ.
പ്ലാസ്റ്റിക്ആവരണമുള്ളപേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ.
പ്ലാസ്റ്റിക്കൊടിതോരണങ്ങൾ, പി .വി .സി. ഫ്ളെക്സു കൾ, പ്ലാസ്റ്റിക്കോട്ടഡ്തുണി,
പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ.
കുടിവെള്ളപൗച്ചുകൾ, ബ്രാൻഡ്ചെ യ്യാത്തജ്യൂസ്പാക്കറ്റുകൾ.
500 മില്ലി ലി റ്ററിൽ താഴെയുള്ളകുടിവെള്ളകുപ്പി കൾ.
പഴങ്ങളും പച്ചക്കറികളും പാക്ക്ചെ യ്യുന്ന പ്ലാസ്റ്റിക്പാക്കറ്റുകൾ.
പി ഴ 10,000 മുതൽ
ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന്
അമ്പതിനായിരവുമാണ്പി ഴത്തുക. മൂന്ന്തവണ നിയമം ലംഘി ക്കുന്ന
സ്ഥാപനത്തിന്റെ നിർമ്മാണ/പ്രവർത്തനാനുമതി റദ്ദാക്കാൻ സബ്ഡി വി ഷണൽ
മജിസ്ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലി നീകരണ നിയന്ത്രണ ബോർഡ്ഉദ്യോഗസ്ഥർ
എന്നിവർക്ക്അധികാരമുണ്ട്.