പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു.