തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറ്. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ബോംബാക്രമണമുണ്ടായത്. രാത്രി 11. 30 യോട് കൂടിയാണ് ആക്രമണമുണ്ടായത്.
എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുന്നുകുഴി ഭാഗത്തു നിന്ന് എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോബു വീണത്. സ്‌കൂട്ടറിൽ എത്തിയ യുവാവ് ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. നാടൻ ബോംബാണെറിഞ്ഞത് എന്നാണ് വിവരം. കന്റോൺമെന്റ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.