രാഹുലി ന്റെഓഫിസ് ആക്രമണം: ടൈമിങ്തെറ്റി; പ്രതിരോധത്തിലായി സിപിഎം

Spread the love

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനു
നേർക്കുള്ളഎസ്എഫ്ഐഅതിക്രമം സിപി എമ്മിനെ
പാടേ പ്രതിരോധത്തിലാക്കി. സംസ്ഥാന
സെക്രട്ടേറിയറ്റ്ചേരുന്ന വേളയിൽ നടന്ന
സംഭവവി കാസങ്ങൾ നേതാക്കൾ പലരും
അദ്ഭുതത്തോടെയാണ്ശ്രവി ച്ചത്. ഇന്നും നാളെയും
സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട്ജില്ലാ
നേതൃത്വം പാർട്ടിക്കു മുന്നിൽ പ്രതിക്കൂട്ടിലായി.

സെക്രട്ടേറിയറ്റ്ഔദ്യോഗികമായി
പ്രതികരിച്ചി ല്ലെങ്കി ലും മുഖ്യ മന്ത്രിയും എൽഡിഎഫ്
കൺവീ നറും സംഭവത്തെതള്ളിപ്പറഞ്ഞു. എന്തിനു
വേണ്ടിയായിരുന്നുഈഅതിക്രമം എന്ന്പ്രതിപക്ഷം
ചോദിക്കുന്നഅതേശൈലി യിലാണ്ഇ.പി .ജയരാജൻ
ചോദിച്ചത്. സിപി എമ്മിനെഅലട്ടു ന്നതുംഈ
‘ടൈമിങ്’ തന്നെയാണ്. സ്വർണക്കടത്ത്കേസ്
രണ്ടാമതും ഉയർന്നു വന്നപ്പോൾ രാഹുൽ ഗാന്ധിയെ
ഇഡി ചോദ്യം ചെ യ്യുന്നത്കണ്ടില്ലേ എന്നായിരുന്നു
പ്രതിപക്ഷത്തോടുളള സിപി എമ്മിന്റെ ചോദ്യം. അതേ
രാഹുലി ന്റെ ഓഫിസാണ് ‘കുട്ടി സഖാക്കൾ’
തല്ലി ത്തകർത്തത്. എസ്എഫ്ഐയുടെ പുതിയ
നേതൃത്വം ഇതിന്പാർട്ടിക്ക്ഉത്തരം നൽകേണ്ടി വരും. എസ്എഫ്ഐജില്ലാ പ്രസിഡന്റും സെക്രട്ടറിയും
തന്നെയാണ്മാർച്ചി നു നേതൃത്വം കൊടുത്തത്. പുതിയ
സംസ്ഥാന സെക്രട്ടറിയുടെ പശ്ചാത്തലം നേരത്തെ
തന്നെ വി മർശനങ്ങൾ ഉയർത്തിയിരുന്നു.

വി മാനത്തിൽ മുഖ്യ മന്ത്രിക്കെതിരെ നടത്തിയ
പ്രതിഷേധം കോൺഗ്രസ്നേതൃത്വത്തിന്റെ
അറിവോടെ തന്നയാണെന്ന്ആരോപി ച്ച സിപി എമ്മിന്
എസ്എഫ്ഐക്കാരുടെഅക്രമത്തിൽകൈ
കഴുകാനും എളുപ്പമല്ല. സിപി എമ്മിന്റെയും
പോഷകസംഘടനകളുടെയും പ്രവർത്തന രീതി
അറിയാവുന്നവർഅത്വേഗം ഉൾക്കൊള്ളുകയുമില്ല.

ബഫർ സോൺസംബന്ധിച്ച സുപ്രീം കോടതി
ഉത്തരവി ന്വഴിയൊരുക്കിയത്പി ണറായി മന്ത്രിസഭ
2019 ൽ എടുത്തതീരുമാനംആണെന്ന വി മർശനം
കഴിഞ്ഞയുഡിഎഫ്യോഗം ഉന്നയിച്ചി രുന്നു.എസ്എഫ്ഐയുടെഅതിക്രമം ഇക്കാര്യം കൂടുതൽചർച്ചാ വി ഷയമാക്കാനേ ഉപകരിക്കൂകയുള്ളൂവെന്ന
ആശങ്കയും പാർട്ടിയിൽ ഉയർന്നിട്ടു ണ്ട്.

ദേശീയ തലത്തിൽ ബി ജെപി യും കേരളത്തിൽ
സിപി എമ്മുംആണ്രാഹുൽഗാന്ധിയെ
വേട്ടയാടുന്നതെന്നആക്ഷേപവുമായി
വരുംദിവസങ്ങളിൽ ശക്തമായി രംഗത്തിറക്കാനാണ്
കോൺഗ്രസിന്റെ നീക്കം. സ്വർണക്കടത്ത്കേസിൽ
രക്ഷപ്പെടാനായി സംഘപരിവാറിനെ സുഖി പ്പി ക്കാൻ
നേതൃത്വത്തിന്റെഅറിവോടെ നടത്തിയഅക്രമം
ആണെന്ന കടുത്തആക്ഷേപം ഉന്നയിച്ചുള്ള
പ്രചാരണവും മുഖ്യ മന്ത്രിക്കും സിപി എമ്മിനും
എതിരെ പ്രതിപക്ഷംഅഴിച്ചുവി ട്ടു . രണ്ടിന്റെയും
രാഷ്ട്രീയ മുന തിരിച്ചറിഞ്ഞുള്ളരക്ഷാപ്രവർത്തനം
ആരംഭിച്ചുവെന്നാണു സിപി എമ്മിന്റെ
പ്രതികരണങ്ങൾ വ്യ ക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *