വൈദ്യുതി നിരക്കിനു പി ന്നാലെ ഖജനാവ് നിറയ്ക്കാൻ ശുദ്ധജലത്തിനും വി ല കൂട്ടും
തിരുവനന്തപുരം ∙ വൈദ്യുതി നിരക്കിനു പി ന്നാലെ
സംസ്ഥാനത്ത്ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ
ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക്ലീ റ്ററിന്ഒരു
പൈസ വർധിപ്പി ക്കാനാണ്ജലഅതോറിറ്റിയുടെ
നിർദേശം.
ഗാർഹികേതര, വ്യ വസായ കണക‍്ഷനുകൾക്കും
നിരക്കു വർധിപ്പി ക്കണമെന്നും സാമ്പത്തിക
പ്രതിസന്ധി മറികടക്കാൻ വർധന
അനിവാര്യമാണെന്നും ജലവി ഭവ വകുപ്പ്അഡീഷനൽ
ചീ ഫ്സെക്രട്ടറി ടി.കെ.ജോസിനു നൽകി യ
ശുപാർശയിൽ പറയുന്നു. അതേസമയം, സർക്കാർ
ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന
നിരക്കുകളിൽ മിതമായ വർധന വരുത്താൻ
മുഖ്യ മന്ത്രി ഉത്തരവി ട്ടതിനു പി ന്നാലെ മാർച്ച് 23 ന്
ധനവകുപ്പ്, ജലഅതോറിറ്റി എംഡി
എസ്.വെങ്കി ടേസപതിക്കു കത്തെഴുതി. തുടർന്നാണ്
ജലഅതോറിറ്റി മാനേജ്മെന്റ്യോഗം ചേർന്ന്
സർക്കാരിനു ശുപാർശ നൽകി യത്.
1000 ലീ റ്റർ വെള്ളം ശുദ്ധീകരിച്ച്വി തരണം
ചെ യ്യുന്നതിന് 23 രൂപയാണ്ജലഅതോറിറ്റിക്കു
ചെ ലവാകുന്നത്. എന്നാൽ, ഉപഭോക്താക്കളിൽനിന്നു
ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം.
വ്യ വസായ വി ഭാഗത്തിൽ ഉൾപ്പെടുത്തിയാണ്
അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ്പ്ലാന്റുകളിലേക്ക്
കെ എസ്ഇബി വൈദ്യുതി നൽകുന്നത്. ഇതുപ്രകാരം
കുടിശിക ഇനത്തിൽ 1016 കോടി രൂപയാണ്ജല
അതോറിറ്റി, കെ എസ്ഇബി ക്കു നൽകാനുള്ളത്.
2050 കോടി രൂപ ജലഅതോറിറ്റിക്കു
പി രിഞ്ഞുകി ട്ടാനുണ്ട്. ഇതിൽ 1387 കോടി രൂപയും
വി വി ധ സർക്കാർ വകുപ്പുകളുടേതാണ്. ഒരു മാസം 50 –
55 കോടി രൂപയാണ്വരുമാനമായി ലഭിക്കുന്നത്.
ശമ്പളം, പെൻഷൻ ഇനത്തിൽ 32, 24 കോടി രൂപ വീ തം
വേണം.