വി നോദസഞ്ചാരത്തിനെത്തിനിടെ പുഴയിൽ വീ ണ ദമ്പതികളിൽ ഭാര്യ മരിച്ചു
വയനാട്: എളമ്പി ലേരി പുഴയില്‍ ഇന്നലെ വൈകി ട്ട്അപകടത്തില്പ്പെട്ട
തമിഴ്ദമ്പതികളില് യുവതി മരിച്ചു. സേലം സ്വദേശി ഡാനിയല്സഹായരാജിന്റെ(35) ഭാര്യ യൂനിസ്നെല്സനാണ് (31) ഇന്നു പുലര്‍ച്ചെ
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ മരിച്ചത്.
എളമ്പി ലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍.
പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍
പുഴയില്‍ വീ ഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ്ഇരുവരെയും
കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയല്‍ ഇന്നലെ തന്നെഅപകടനില തരണം ചെ യ്തി രുന്നു.