ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് മോഷ്ടിച്ചത് 10,000 രൂപ; മനഃസമാധാനം നഷ്ടമായതോടെ തിരികെ നൽകി കള്ളൻ
ചെ ന്നൈ: ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന്കവർന്ന പണംക്ഷമാപണകത്ത്
സഹിതം തിരികെ യേൽപ്പി ച്ച്മോഷ്ടാവ്. തമിഴ്നാ ട്റാണിപേട്ടിന്സമീപത്തെ
ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ്ഒരാഴ്ച മുൻപ്
കളവുപോയത്. മോഷണത്തിന്ദിവസങ്ങള്ക്ക്ശേഷം ചൊ വ്വാഴ്ച വൈകി ട്ട്
ക്ഷേത്രം അധികൃതര്‍ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോള്‍ 500
രൂപയുടെ ഇരുപത്നോട്ടു കള്‍ കണ്ടു. ഇതോടൊപ്പം മോഷ്ടാവി ന്റെക്ഷമാപണ
കത്തും ഉണ്ടായിരുന”ജൂണ്‍ 14ന്പൗര്ണമി ദിനത്തിലാണ്ക്ഷേത്രത്തില് നിന്ന്പണം മോഷ്ടിച്ചത്. ഈദിവസം ശുഭദിനമെന്ന്വി ശ്വസിക്കുന്നതിനാല്‍ നഗരത്തില്‍ നിന്നു
പോലും ആളുകള്‍ ധാരാളമായി എത്തുമെന്ന്അറിയാം. അതിനാല്‍
കൂടുതല്‍ പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്അന്നുതന്നെ ഭണ്ഡാരം
പൊളിച്ചത്. എന്നാല്‍, മോഷണത്തിന്ശേഷം മനഃസമാധാനം നഷ്ടമായി.
നിരവധി പ്രശ്നങ്ങളാണ്കുടുംബം പി ന്നീട്നേരിട്ടത്. ഈതെറ്റ്ദൈവം
ക്ഷമിക്കുമോ എന്ന്എനിക്കറിയില്ല. എങ്കി ലും മാപ്പ്ചോദിക്കുന്നു.
കുറ്റബോധം തോന്നി പണം തിരികെ നല്കുന്നു” – കള്ളന് കത്തില്‍ എഴുതി.മോഷണം സംബന്ധിച്ച്ശിവക്ഷേത്ര അധികൃതര്‍ ഒരാഴ്ച മുൻപ്പൊലീ സില്‍പരാതി നല്കി യിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുറച്ച്ദിവസത്തേക്ക്പൊലീ സ്ക്ഷേത്രം അടച്ചു. പക്ഷെ, ദിവസങ്ങളോളം
നടത്തിയ അന്വേഷണത്തില്‍ കവര്ച്ചക്കാരനെക്കുറിച്ച്യാതൊരു
സൂചനയും ലഭിക്കാതായപ്പോള്‍ ക്ഷേത്രം വീ ണ്ടും തുറന്നു.അതേസമയം, പണം തിരികെ തന്നതുകൊണ്ട്കേസ്
അവസാനിക്കുന്നില്ലെന്ന്പൊലീ സ്അറിയിച്ചു. ‘ഇത്കുറ്റബോധമല്ല, ഞങ്ങള്‍
തീര്‍ച്ചയായും പി ടിക്കുമെന്ന്അവനറിയാം. ക്ഷേത്രവും ചുറ്റുപാടുംകൃത്യമായി അറിയാവുന്ന ആളാകാം മോഷ്ടാവ്എന്ന്പൊലീ സ്
സംശയിച്ചി രുന്നു. ഇത്മനസിലാക്കിയതോടെ ഉടന്‍ പി ടിയിലാകുമോ എന്ന
ഭയത്തിലാണ്കള്ളന്റെ ഇപ്പോഴത്തെനീക്കം. അന്വേഷണം തുടരും,
മോഷ്ടാവി നെ ഉടന്‍ പി ടികൂടും’ – പൊലീ സ്വ്യ ക്തമായി.