വെള്ളിത്തിര കീ ഴടക്കാൻ ജഗതി ശ്രീകുമാർ വീ ണ്ടുമെത്തുന്നു; കൂടെ മകൻ രാജ്കു മാറും
തിരുവനന്തപുരം: സിബി ഐഅഞ്ചാം ഭാഗത്തില്‍ നടന്‍ ജഗതിശ്രീകുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വാഹനാപകടത്തെ
തുടര്‍ന്ന്ചി കി ത്സയിലും വി ശ്രമത്തിലും കഴിയുന്ന താരത്തിന്റെ ഗംഭീര
തിരിച്ച്വരവായിരുന്നു. വീ ണ്ടും സ്ക്രീ നില്‍ താരത്തെകണ്ടതിന്റെ
ആവേശം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ ജഗതി ശ്രീകുമാർ
വീ ണ്ടും അഭിനയത്തിനു തയ്യാറാവുന്നു. പ്രേംനസീർ സുഹൃദ്സമിതിയുടെ
രണ്ടാമത്ചി ത്രത്തിലാണ്ജഗതി പ്രധാന കഥാപാത്രത്തെ
അവതരിപ്പി ക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകൻ രാജ്കു മാറും പ്രധാനവേഷം ചെ യ്യുന്നു.
പേയാട്ജഗതിയുടെ വീ ട്ടിൽ നടന്ന ചടങ്ങിൽ ചി ത്രത്തിന്റെ കഥ കവിപ്രഭാവർമ, ഉദയ സമുദ്ര ചെ യർമാൻ ചെ ങ്കൽ രാജശേഖരൻ നായർക്കു
കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ്ജഗതിയുടെ
അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞപുഞ്ചി രിയോടെ ഇടതുകൈ
വീ ശി ജഗതി വി ശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാ പനം സ്വീ കരിച്ചു.സെപ്റ്റംബർ ആദ്യവാരം ചി ത്രീകരണം ആരംഭിക്കും. നടൻമാരായ
എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവി ധായകൻ ജഹാംഗീർ ഉമ്മർ,
ഗായിക ശ്യാമ, നിർമാതാക്കളായ ബി നു പണിക്കർ, നാസർ കി ഴക്കതിൽ,
ഡിജിലാൽ ഊട്ടി, ശൈലാബീ ഗം, സമിതി ഭാരവാഹികളായ സബീ ർ
തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട്ഷാജഹാൻ, ഗോപൻ ശാസ്തമംസ്ത ഗലം
തുടങ്ങിയവർ പങ്കെടുത്തു.
2012 മാർച്ചി ലാണ്തേഞ്ഞിപ്പാലത്ത്വെച്ചുണ്ടായ അപകടത്തിൽ നടൻ ജഗതി
ശ്രീകുമാറിന്ഗുരുതര പരിക്ക്പറ്റുന്നത്. മാസങ്ങളോളം
ആശുപത്രിയിലായിരുന്ന താരം പി ന്നീട്വീ ട്ടിലേക്ക്മാറി. ഇപ്പോഴുംഎഴുന്നേറ്റ്നടക്കാനോ കാര്യമായി സംസാരിക്കാനോ സാധിക്കുകയില്ല.
എങ്കി ലും പഴയ ജീ വി തത്തിലേക്ക്തിരിച്ച്വരികയാണ്താരം. പത്ത്
വർഷത്തെഇടവേളയ്ക്ക്ശേഷമാണ്സിബി ഐഎന്ന ചി ത്രത്തിൽ താരംഅഭിനയിച്ചത്.