ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി
ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.രൂപമാറ്റം വരുത്തിയും അമിതവേഗത്തിലോടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.പ്രത്യേക സൗകര്യങ്ങളോടുകൂടിയ റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് ഈ അടുത്തകാലത്ത് വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ നിര്‍ദേശം. ചെറുപ്പക്കാരുടെ ഈ അപക്വകരമായ നടപടിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ റേസ് എന്ന പേരിലുളള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തില്‍ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.