കാഞ്ഞിരപ്പള്ളിയിൽ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച്, 407 മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകയ്ക്ക് താമസിക്കുന്ന, ചങ്ങനാശ്ശേരി സ്വദേശിയായ കുളത്തുങ്കൽ പ്രസാദ് (70 ) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.”