കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം
കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടർ പറയുന്നത്. കമ്പി വടികൾ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കൾ മർദ്ദിച്ചത്.