സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു
തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു. ചൊവ്വാഴ്ച 4224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ – 1170 പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 733 പേർക്കും കോട്ടയത്ത് 549 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2464 പേർ രോഗമുക്തി നേടി. 20 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.