കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു

Spread the love

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സിഐടിയു നിലപാട്. നിലവിൽ സിഐടിയുവിന്റെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സിഐടിയുവിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് നടത്തിയ സമരത്തിൽ വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് പങ്കെടുത്തത്.

ചീഫ് ഓഫീസിന്റെ അഞ്ചു ഗേറ്റുകളും സിഐടിയു സംഘടനയിൽപ്പെട്ട ജീവനക്കാർ ഉപരോധിച്ചു. ജീവനക്കാർ അടക്കം ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. ഉപരോധസമരം തുടങ്ങും മുമ്പ് എത്തിയ ജീവനക്കാർ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിനായി എന്നും ഈ തിണ്ണയിൽ വന്നിരിക്കാനാകില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം.

27 വരെ സമരം തുടരും. അതിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്.

ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാകണമെന്നാണ് ആവശ്യം. ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ. കണ്ടക്ടർ. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *