കണ്ണൂർ കണ്ണപുരത്ത് പിക്ക്അപ്പ് വാഹനം ഇടിച്ചു രണ്ട് പേര് മരിച്ചു.
കണ്ണൂർ: കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക്ക്അപ്പ് വാഹനം ഇടിച്ചു കയറി രണ്ട് പേര് മരിച്ചു.
അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്,
കണ്ണപുരം യോഗശാല സ്വദേശി എന്‍. നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
റോഡിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനെയും വാഹനം ഇടിച്ചു തെറുപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം