ഇരുപത്വർഷം മുൻപ് അച്ഛനുണ്ടായിരുന്ന കടബാധ്യത തീർക്കണം; ഹരിദാസിനെയും കൊച്ചി നേയും തേടി മമ്മാലി യുടെ മകൻ
പെരുമ്പാവൂർ: 20 വർഷം മുൻപു പി താവി നുണ്ടായിരുന്ന സാമ്പത്തിക ബാധ്യത
തീർക്കാൻ സന്നദ്ധനായി മകൻ. അല്ലപ്ര ഇഞ്ചക്കുടി ഇ.എം.മുഹമ്മദ്ആണ്
പി താവ്മുഹമ്മദാലി (മമ്മാലി ) പണം തിരികെ കൊടുക്കാനുള്ളവരെ
തേടുന്നത്. കടം വാങ്ങിയ പണം മടക്കി കൊടുക്കാനുള്ളവരുടെ പേരും
സ്ഥലവും അറിയാമെങ്കി ലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ പത്രത്തിൽ
വാർത്തനൽകി തൃശൂർ കൊരട്ടി ഭാഗത്തുള്ള ഹരിദാസിനെയും പത്തനംതിട്ട
തിരുവല്ലയിലെ കൊച്ച്എന്നയാളെയും തിരയുകയാണ്മുഹമ്മദ്. കന്നുകാലി
കച്ചവടക്കാരനായിരുന്നു മുഹമ്മദാലി .
2000-2003 കാലത്ത്കച്ചവടം നടത്തുമ്പോൾ, തൃശൂർ കൊരട്ടി ഭാഗത്തുള്ള
ഹരിദാസുമായും പത്തനംതിട്ട തിരുവല്ലയിലെ കൊച്ച്എന്നയാളുമായും 85000,
65000 രൂപ വീ തം ബാധ്യതയുണ്ടായി. മൂവരും പങ്കുകച്ചവടക്കാരായിരുന്നു.
2003ൽ മുഹമ്മദാലി മരിച്ചു. മുഹമ്മദാലി മരിക്കുന്നതിനു മുൻപു വരെ
ഇരുവരും വീ ട്ടിലെത്തി പണം ചോദിക്കുമായിരുന്നു. അതിനു ശേഷം ഇവർ
വന്നിട്ടില്ലെന്ന്മൂത്തമകനായ മുഹമ്മദ്പറഞ്ഞു. ബാധ്യത തീർക്കാനുള്ളസാമ്പത്തിക ശേഷി അന്നു കുടുംബത്തിന്ഉണ്ടായിരുന്നില2007ൽ മുഹമ്മദിന്ഗൾഫിൽ ജോലി ലഭിച്ചു. ബാധ്യത തീർക്കാൻ അന്നു മുതൽ
ഹരിദാസിനും കൊച്ചി നും വേണ്ടി അന്വേഷണം നടത്തിയെങ്കി ലും ഇരുവരും
എവി ടെയാണെന്ന്കണ്ടെത്താനായില്ല. അതോടെയാണ്ഇരുവരേയും തേടി
പത്രത്തിൽ വാർത്തനൽകാൻ മുഹമ്മദ്തീരുമാനിച്ചത്. പി താവി ന്റെയും
തന്റേയും ഫോട്ടോ സഹിതം മുഹമ്മദ്വാർത്തനൽകി യിരിക്കുകയാണ്.
പി താവി നു വേണ്ടി മാതാവ്ഖദീജ ഹജിനു പോകാൻ ഒരുങ്ങുകയാണ്. അതിനു
മുൻപു ബാധ്യതകൾ തീർക്കണം. ഇതിനായി കൊരട്ടി സ്വദേശിയെയുംതിരുവല്ല സ്വദേശിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്മുഹമ്മദ്. 8113064614